സ്റ്റാലിന്റെ മന്ത്രിസഭയില്‍ ഗാന്ധിയും – നെഹ്റുവും ; നിയമസഭയില്‍ ബിജെപിക്കാരനായി മറ്റൊരു ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പേരിലെ അപൂര്‍വ്വതയുമായി തമിഴ്നാട് നിയമസഭയില്‍ ഇത്തവണ ര​ണ്ടു ഗാ​ന്ധി​മാ​രും ഒ​രു നെഹ്റുവും. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു കീ​ഴി​ൽ ഒരു ഗാ​ന്ധി​യും നെഹ്റുവും മ​ന്ത്രി​മാ​രു​മാ​യി. ആ​ർ. ഗാ​ന്ധി, കെ.​എ​ൻ. നെ​ഹ്റു എ​ന്നി​വ​രാ​ണു മ​ന്ത്രി​മാർ. ആ​ർ. ഗാ​ന്ധി സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്സ്റ്റെയിൽ മന്ത്രിയാണ്. കെഎൻ നെഹ്റു മുനിസിപ്പൽ ഭരണ വകുപ്പാണ് കൈകാര്യം ചെയ്യുക.

തി​രു​ച്ചി​റ​പ്പ​ള്ളി വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നിന്നാണ് നെഹ്റു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. റാണി​പേ​ട്ടി​ൽ നിന്നാണ് ആർ.ഗാ​ന്ധി വിജയിച്ചത്. അതേ സമയം നിയമസഭയിലെ മറ്റൊരു ​ഗാന്ധി ബി​ജെ​പി അംഗമാണ്. എം.​ആ​ർ. ഗാന്ധി നാ​ഗ​ർ​കോ​വി​ൽ മ​ണ്ഡ​ല​ത്തി​ൽ നിന്നാണ് വി​ജ​യി​ച്ച​ത്.

അതേ സമയം തമിഴ്നാട്  മുഖ്യമന്ത്രിയുടെ പേരില്‍ തന്നെ കൗതുകമുണ്ട്. ക​മ്യു​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു​ള്ള താത്പര്യം മൂ​ല​മാ​ണു സോ​വ്യ​റ്റ് ഭ​ര​ണാ​ധി​കാ​രി ജോസഫ് സ്റ്റാ​ലി​ന്റെ  പേ​ര് ക​രു​ണാ​നി​ധി ത​ന്റെ  മ​ക​നു നൽകിയ​ത്. സ്വാ​ത​ന്ത്ര്യത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ നിരവധി പേർക്ക് ബോ​സ് എ​ന്നു പേ​രു​ണ്ടാ​യി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേനാനി സു​ഭാ​ഷ് ച​ന്ദ്ര ബോ​സിൽ ​നി​ന്നാ​ണ് ആ ​പേരു​ണ്ടാ​യ​ത്. ഗാ​ന്ധി, നെഹ്റു, ജ​വ​ഹ​ർ തു​ട​ങ്ങി​യ പേരുക​ളെ​ല്ലാം തമി​ഴ്നാ​ട്ടി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...