പ്രധാനമന്ത്രിയെയും ‘മോദി ഗ്യാരന്റി’യേയും വെല്ലുവിളിച്ച് സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി ഇന്ന് തമിഴ്നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ഡിഎംകെക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജയലളിതയെ അനുസ്മരിച്ച് ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നുവെന്നതടക്കമുള്ള രൂക്ഷ പരാമര്‍ശമാണ് മോദി നടത്തിയത്. ഇതിനു മറുപടിയായി മോദിയേയും ബിജപിയേയും പ്രധാനമന്ത്രിയുടെ ‘മോദി ഗ്യാരന്റി’യേയും വെല്ലുവിളിച്ചാണ് സ്റ്റാലിന്‍ ‘എക്‌സി’ല്‍ കുറിപ്പിട്ടത്. 2019ലെ തിരഞ്ഞെടുപ്പില്‍ 3.7 ശതമാനത്തില്‍ താഴെയും 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ താഴെയും വോട്ടുകള്‍ നേടിയ ബിജെപി തമിഴ്‌നാട്ടില്‍ തങ്ങള്‍ക്കൊരു എതിരാളിയേ അല്ലെന്നാണ് സ്റ്റാലിന്റെ വാദം.

ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പൗരത്വ നിയമത്തില്‍ വിജ്ഞാപനം ചെയ്ത ഭേദഗതികള്‍ പിന്‍വലിക്കാനും ദുരന്ത നിവാരണ ഫണ്ട് ഉടനടി വിതരണം ചെയ്യാനും സ്റ്റാലിന്‍ വെല്ലുവിളിച്ചു. സീസണില്‍ പക്ഷികള്‍ വിരുന്ന് വരുന്നതുപോലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ കറങ്ങുന്നുവെന്നും സ്റ്റാലിന്‍ പരിഹസിച്ചു. നിങ്ങളുടെ ‘വാറന്റി’ വീണ്ടും കാവി പുരണ്ട അഴിമതി പുരട്ടുന്ന ‘മെയ്ഡ് ഇന്‍ ബി.ജെ.പി’ വാഷിംഗ് മെഷീനായി തുറന്നുകാട്ടപ്പെടുന്നുവെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...