പോളിംഗ് ബൂത്തിലേക്ക് കൂടുതല്‍ വോട്ട‍ര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമങ്ങളുമായി ഉത്തരാഖണ്ഡ്

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: പോളിംഗ് ബൂത്തിലേക്ക് കൂടുതല്‍ വോട്ട‍ര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമങ്ങളുമായി ഉത്തരാഖണ്ഡ്. വോട്ട് ചെയ്ത ശേഷം ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ബില്ലിന്‍റെ 20 ശതമാനം കിഴിവാണ് ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ദേശീയമാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പൊതു തെരഞ്ഞെടുപ്പ് 2024ല്‍ ഉത്തരാഖണ്ഡ് ഒറ്റഘട്ടമായി ഏപ്രില്‍ 19നാണ് പോളിംഗ് ബൂത്തിലെത്തുന്നത്. അന്നേദിനം വൈകിട്ട് മുതല്‍ തൊട്ടടുത്ത ദിവസം ഏപ്രില്‍ 20 വരെയാണ് ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന് കീഴിലുള്ള ഭക്ഷണശാലകളില്‍ വ്യത്യസ്ത ഓഫര്‍ വോട്ട‍മാര്‍ക്ക് ലഭ്യമാവുക. വോട്ട് ചെയ്ത് എത്തുന്നവര്‍ക്ക് ഭക്ഷണത്തിന്‍റെ ബില്ലില്‍ 20 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും അസോസിയേഷനും എംഒയു ഒപ്പുവച്ചു.

‘ഏപ്രില്‍ 19ന് വോട്ടിംഗിന് ശേഷം 20-ാം തിയതി വരെ അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളില്‍ എത്തി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ബില്ലിന്‍റെ 20 ശതമാനം കിഴിവ് ലഭിക്കും. വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ഈ നീക്കം. ഓഫര്‍ ലഭിക്കാന്‍ ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും എത്തുമ്പോള്‍ മഷി പുരണ്ട വിരല്‍ കാണിച്ചാല്‍ മാത്രം മതിയാകും’ എന്നും ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സന്ദീപ് സാഹ്നി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറ‍ഞ്ഞു.

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ മറ്റ് നിരവധി അസോസിയേഷനുകളും സംഘടനകളും പ്രവര്‍ത്തനസജ്ജരായി രംഗത്തുവന്നിട്ടുണ്ട് എന്നാണ് അഡീഷനല്‍ ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ഡാണ്ഡെ പറയുന്നത്. ഇത്തരത്തില്‍ ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു എന്ന് അദേഹം പറഞ്ഞു. അഞ്ച് ലോക്സഭ സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ 2019ല്‍ 61.48% മാത്രമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...