പൈലറ്റിനെയും ജീവനക്കാരെയും അഭിനന്ദിച്ച് സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സംഭവം അറിഞ്ഞയുടന്‍തന്നെ വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് വേണ്ട കാര്യങ്ങള്‍ ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ പൈലറ്റിനെയും ക്രൂ അംഗങ്ങളേയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയുംചെയ്തു അദ്ദേഹം. ‘ലാന്‍ഡിംഗ് ഗിയര്‍ പ്രശ്നത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചയുടന്‍തന്നെ ഉദ്യോഗസ്ഥരുമായി ഫോണില്‍ ഒരു അടിയന്തര യോഗം വിളിക്കുകയും ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സുകള്‍, വൈദ്യസഹായം എന്നിവ വിന്യസിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ യാത്രക്കാരുടെയും തുടര്‍ സുരക്ഷ ഉറപ്പാക്കാനും തുടര്‍ സഹായം നല്‍കാനും ഇപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ലാന്‍ഡിംഗിന് ക്യാപ്റ്റനും സംഘത്തിനും എന്റെ അഭിനന്ദനങ്ങള്‍’ സ്റ്റാലിന്‍ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രിച്ചിയില്‍നിന്ന് വൈകീട്ട് 5.40 ന് പുറപ്പെട്ട് ഷാര്‍ജയില്‍ രാത്രി എട്ടരയോടെ എത്തിച്ചേരേണ്ട വിമാനമായിരുന്നു ഇത്. ഏറെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി എട്ടേ പത്തോടെയാണ് വിമാനം സുരക്ഷിതമായി ട്രിച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...