സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല, അതുകൊണ്ട് അമിത് ഷാ പറഞ്ഞത് മനസ്സിലായിട്ടില്ല ; കെ അണ്ണാമലൈ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഹിന്ദി-തമിഴ് ഭാഷാ വിവാദത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പരിഹസിച്ച് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ. കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാന്‍ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നതിനെ തമിഴ്‌നാട് ശക്തമായി എതിര്‍ക്കുന്നുവെന്ന സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു.

”സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടുമില്ല. തമിഴ്- ഹിന്ദി ഭാഷകളെവച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുയാണ് ഡിഎംകെ. സ്റ്റാലിനും കൂട്ടാളികള്‍ക്കും മറ്റൊന്നിനെ കുറിച്ചും സംസാരിക്കാനില്ലാത്തതിനാലാണ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുക പോലും ചെയ്യാത്ത പ്രസ്താവനയില്‍ അഭിപ്രായം പറയുന്നത്.”- അണ്ണാമലൈ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...