മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കോണ്‍ഗ്രസ് ; എതിർത്ത് മുസ്ലിം ലീഗും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള തീരുമാനത്തെ സിപിഎമ്മിനൊപ്പം എതിര്‍ത്ത് മുസ്ലീം ലീഗും. കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി കൊണ്ടു വന്ന അജണ്ടയാണ് ലീഗ് അംഗങ്ങളുടെ കൂടി എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയത്. മുസ്ലീം ലീഗ് നിലപാടിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

കാരശ്ശേരി പഞ്ചായത്തിലെ മലാം കുന്ന് മിനി സ്റ്റേഡിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള അജണ്ട ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിലാണ് അവതരിപ്പിച്ചത്. പവലിയന് ലീഗ് നേതാവ് സി മോയിന്‍കുട്ടിയുടെ പേരിടാനുമായിരുന്നു തീരുമാനം. എന്നാല്‍ കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് മുസ്ലീം ലീഗിന്‍റെ രണ്ട് അംഗങ്ങളും ഇടത് അംഗങ്ങള്‍ക്കൊപ്പം അജണ്ടയെ എതിര്‍ത്തു. തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ഏഴ് സിപിഎം അംഗങ്ങള്‍ക്കൊപ്പം രണ്ട് ലീഗ് അംഗങ്ങളും അജണ്ടയെ എതിര്‍ത്ത് കൈയയുര്‍ത്തി. കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും അജണ്ട നടപ്പാക്കണമെന്ന് ഉറച്ചു നിന്നു. സിപിഎമ്മിനൊപ്പം ലീഗ് കൂടി ചേര്‍ന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അജണ്ട തള്ളി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...