Friday, July 4, 2025 5:00 am

ഭൂമിയുടെ ന്യായ വില താഴ്ത്തിക്കാട്ടി മുദ്രപത്ര വിലകുറച്ച 2ലക്ഷത്തിലേറെ പേര്‍ക്ക് സര്‍ക്കാരിന്‍റെ നോട്ടീസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂമിയുടെ വില കുറച്ച്‌ കാണിച്ച്‌ ക്രയവിക്രയം നടത്തിയ രണ്ടുലക്ഷത്തിലേറെ പേ‌ര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 313 സബ് റജിസ്ട്രാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം പോലും കാണാതെ വിലയിട്ട കോമ്ബൗണ്ടിംഗ് ഫീസ് അടക്കാനുള്ള കാലാവധി മാര്‍ച്ച്‌ 31ന് അവസാനിക്കുകയാണ്. സബ് റജിസ്ട്രാര്‍ നല്‍കിയ നോട്ടീസിലെ വില അടച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ റവന്യു റിക്കവറി തുടങ്ങുമെന്നാണ് മുന്നറിയിപ്പ് . സാമ്ബത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് ലോട്ടറി പോലെ അണ്ട്വര്‍ വാല്യുഷേന്‍ ഇനത്തില്‍ കുടിശികയായി 200 കോടിയാണ് ഖജനാവിലെത്തുക.

ന്യായവില നിശ്ചയിക്കുന്നത് റവന്യൂ വകുപ്പാണ്. എന്നാല്‍ കൈമാറ്റം ചെയ്ത ഭൂമിക്ക് വില കുറഞ്ഞുപോയെന്ന് നോട്ടീസ് അയക്കുന്നത് സബ് രജിസ്ട്രാര്‍മാരും. ഭൂമി കാണാതെയും മാനദണ്ഡം പാലിക്കാതെയുമാണ് നോട്ടീസ് നല്‍കി അധികമായി പണം പിരിക്കുന്നത്. 2018 മുതല്‍ 2023 വരെ ഭൂമി ഇടപാട് നടത്തിയവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തുകളില്‍ അഞ്ച് സെന്റ് വരെ ഭൂമി ഇടപാട് നടത്തിയവരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ വരുമാനം കൂട്ടുന്നതിനായി ഭൂമിയുടെ ന്യായവില 13 വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ചത് 160 ശതമാനത്തിലേറെയാണ്. ന്യായവില അഞ്ചു തവണയായി ഉയര്‍ത്തിയതുവഴി സര്‍ക്കാര്‍ വില ഇപ്പോള്‍ അന്യായ വിലയായി. 2010 ഏപ്രില്‍ ഒന്നിന് നിലവില്‍വന്ന ന്യായവില രജിസ്റ്ററില്‍ 2,00,000 രൂപ വില നിശ്ചയിച്ചത് ഇപ്പോള്‍ 4,40,000 രൂപയാണ്. പുതിയ സാമ്ബത്തിക വര്‍ഷം മുതല്‍ 5,28,000 രൂപയാകും. ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ റോഡ് ഉണ്ടെന്ന് എഴുതിയാല്‍ കിലോമീറ്റര്‍ അകലെ റോഡുള്ള വസ്തുവിന് നിശ്ചയിച്ച വില അടിസ്ഥാനമാക്കി മുദ്രപത്ര ഡ്യൂട്ടി അടയ്ക്കണം.

ന്യായവില കൂട്ടിയെങ്കിലും തരംതിരിവ് ഇപ്പോഴും 2010ലെ അവസ്ഥയിലാണ്. അതായത് 2010 ലെ ന്യായവില പട്ടികയില്‍ റോഡ് സൗകര്യമില്ലാത്ത വസ്തുവിന് ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നത് നിലവില്‍ 220,000 രൂപയാണ്. വില ഇരട്ടിയിലേറെയാക്കിയിട്ടും തരംതിരിവ് ഇപ്പോഴും റോഡ് സൗകര്യമില്ലെന്ന പട്ടികയിലാണ്. എന്നാല്‍ അണ്ടര്‍ വാല്വുഷേന് ശാസ്ത്രീയമായ പരിശോധനകളൊന്നും നടത്തിയില്ലെന്നാണ് നോട്ടീസ് കിട്ടിയവരുടെ പരാതി. സബ് റജിസ്ട്രാര്‍ മുദ്രപത്ര വില പരിശോധിച്ച്‌ തിട്ടപ്പെടുത്തുന്നതാണ് വില. 30 ശതമാനം വരെ വില കൂട്ടിയാണ് വാങ്ങുന്നത്. വാങ്ങിയ സ്ഥലം കൈമാറിയാലും വിടില്ല.

വാങ്ങിയ സ്ഥലത്തിന്‍റെ മുദ്രപത്ര വില കുറച്ച്‌ കാണിച്ചിട്ടുണ്ടെങ്കില്‍ കുടുങ്ങും. കോമ്ബൗണ്ടിംഗ് ഫീസ് അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭൂമി വിറ്റയാളുടെ പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കള്‍ തിരിച്ചു പിടിക്കാനാണ് ഉത്തരവ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...