Saturday, July 5, 2025 3:55 am

അന്‍പതിന്‍റെയും നൂറിന്‍റെയും മുദ്രപത്രങ്ങള്‍ കിട്ടാനില്ല ; ജനങ്ങള്‍ വലയുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ആവശ്യത്തിന് മുദ്രപത്രം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു. അന്‍പത്, നൂറ്, ഇരുനൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് കിട്ടാനില്ലാത്തത്. 50 രൂപയുടെ ആവശ്യത്തിനുപോലും 500 രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. സാധാരണയായി ഉപയോഗിക്കുന്ന 50,100, 200 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തത് റവന്യൂ സ്റ്റാമ്പ്, കോര്‍ട്ട് ഫീ സ്റ്റാമ്പ് തുടങ്ങിയവയുടെ കുറവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതു മൂലം ചെറിയ മുദ്രപത്രങ്ങളുടെ സ്ഥാനത്ത് 500 രൂപയുടേത് വാങ്ങേണ്ട ഗതികേടിലാണ് പൊതുജനം.

ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ആനുകൂല്യത്തിനും ചെറിയ തുകയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. വസ്തു ഇടപാടിന്റെ കരാറുകള്‍, നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാനുള്ള അപേക്ഷ തുടങ്ങിയവക്കും ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ വേണം. കൊവിഡ് രോഗവ്യാപനം വന്നതോടെയാണ് മുദ്രപത്രം എത്താന്‍ വൈകുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് സ്റ്റാമ്പ് പേപ്പര്‍ വരുന്നത്. മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നാണ് ആവശ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...