വാട്ടർ അതോറിറ്റിയുടെ അനാസ്ഥ അവസാനിപ്പിക്കണം ; ആരോഗ്യകാര്യ സ്ഥിരം സമിതി

For full experience, Download our mobile application:
Get it on Google Play

.പത്തനംതിട്ട :  പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ പെട്ട മുക്കട പുഴക്കാർക്ക് വാട്ടർ അതോറിറ്റിയുടെ ജലവിതരണം പൂർണ്ണമായും ഇല്ലാതായിട്ട് ഒരു മാസം ആവുന്നു. ജല അതോറിറ്റിയുടെ പരാതി പരിഹാര സെല്ലിലും അസിസ്റ്റന്റ് എൻജിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ എല്ലായിടത്തും പരാതികൾ അറിയിച്ചുവെങ്കിലും പരാതികൾ പറയുന്നതല്ലാതെ പരിഹാരം ഉണ്ടാവുന്നില്ലെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു.

ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ഈ പ്രദേശത്തെ നിവാസികൾ ആയിരവും 1500 രൂപയും മുടക്കി ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് കഴിയുന്നത്. അടിയന്തരമായി ഈ പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിച്ച് ജലവിതരണം സുഗമമാക്കാത്ത പക്ഷം വരും ദിവസങ്ങളിൽ കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കും.

വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ ജലവിതരണ പൈപ്പുകളിൽ ലീക്കുള്ള വിവരം ചൂണ്ടിക്കാണിച്ചിട്ടും ലീക്ക് മാറ്റുന്നതിന് യാതൊരുവിധ നടപടികളും ഉണ്ടാവുന്നില്ല. ഇന്നത്തെ നഗരസഭാ കൗൺസിൽ യോഗത്തിൽ ഈ പ്രദേശത്തെ ജലവിതരണ പ്രശ്നം ആരോഗ്യസ്ഥലസമിതി അധ്യക്ഷൻ ജെറി അലക്സ് ഉന്നയിക്കുകയും അടിയന്തരമായി ജല അതോറിറ്റിയുടെ ഉപദേശക സമിതി യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...