കോന്നി താലൂക്ക് നിലവിൽ വന്നിട്ട് എട്ട് വർഷം കഴിയുമ്പോഴും പ്രധാന ഓഫീസുകൾ പത്തനംതിട്ടയിൽ തന്നെ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് നിലവിൽ വന്നിട്ട് എട്ട് വർഷം കഴിയുമ്പോഴും പ്രധാന സർക്കാർ ഓഫീസുകൾ ഇപ്പോഴും പത്തനംതിട്ടയിൽ തന്നെ ആണുള്ളത്. 2014 ജനുവരി പതിമൂന്നിനാണ് കോന്നി താലൂക്ക് നിലവിൽ വരുന്നത്. എന്നാൽ കോന്നി താലൂക്ക് ആസ്ഥാന മന്ദിരം വരെ ഉണ്ടായിട്ടും കോന്നിയിലെ ജനങ്ങൾക്ക് ആവശ്യമായ പ്രധാന സർക്കാർ ഓഫീസായ കോടതി അടക്കം പത്തനംതിട്ടയിൽ തന്നെ ആണ് ഇപ്പോഴും തുടരുന്നത്. താലൂക്ക് ഓഫീസ്, സബ് ട്രഷറി, മൈനർ ഇറിഗേഷൻ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസ് തുടങ്ങിയവ എല്ലാം കോന്നി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴും സ്ഥല പരിമിതി പ്രധാന പ്രശ്നമായി തുടരുന്നു.

കോന്നിയിൽ എത്രയും അധികം ഓഫീസുകൾ ഒറ്റ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ ഉദ്യോഗസ്ഥർ വീർപ്പുമുട്ടി ആണ് ജോലികൾ ചെയ്യുന്നത്. മാത്രമല്ല കോന്നിയിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് പുറത്ത് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളും വാടക കെട്ടിടങ്ങളിൽ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കോന്നി അഗ്നി ശമന രക്ഷാ കേന്ദ്രം, കോന്നി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, കോന്നി എക്സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയവ എല്ലാം ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെ തുടരുകയാണ്.

കോന്നി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ മുകളിൽ നിലകൾ നിർമ്മിച്ച് ഓഫീസുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാമായിരുന്നിട്ടും യാതൊരു നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല. മിനി സിവിൽ സ്റ്റേഷൻ ഓഫീസിൽ കെട്ടിടത്തിൽ ഒറ്റ മുറിയിൽ തന്നെ പല വിഭാഗങ്ങൾ പ്രവർത്തിക്കേണ്ടി വരുന്നതും ദുസ്സഹമായി തുടരുന്നു. 2023 ൽ എങ്കിലും ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...