രുചിയും മണവും മാത്രമല്ല നിരവധി ഗുണങ്ങളുമുണ്ട് തക്കോലത്തിന്

For full experience, Download our mobile application:
Get it on Google Play

ബിരിയാണിയിലും കറിയിലും ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് തക്കോലം. കറുവപ്പട്ടയും ഗ്രാമ്പൂവും മാത്രമല്ല, ഇവയില്‍ പ്രധാനി തന്നെയാണ് തക്കോലവും. എന്നാല്‍ ഇതിന് ആരും അത്ര പ്രാധാന്യം നല്‍കുന്നില്ലെന്നതുമൊരു വാസ്തവമാണ്. ഭക്ഷണത്തിന് സവിശേഷമായ സുഗന്ധം നല്‍കാനാണ് പ്രധാനമായും തക്കോലം ഉപയോഗിക്കുന്നത്. രുചിക്കും മണത്തിനുമപ്പുറം നിരവധി ഗുണങ്ങളാണ് തക്കോലം നല്‍കുന്നത്. മഗ്‌നോളിയ കുടുംബത്തില്‍പ്പെട്ട ഇല്ലിസിയം വെറം എന്ന വൃക്ഷത്തില്‍ നിന്നാണ് തക്കോലം ലഭിക്കുന്നത്. അനെത്തോള്‍ എന്ന രാസ സംയുക്തം തക്കോലത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വയറുവേദന, ഗ്യാസ്, പുളിച്ച് തികട്ടല്‍ തുടങ്ങിയ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് തക്കോലം സഹായിക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയ തക്കോലം ശരീരത്തിലുടനീളമുള്ള ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതില്‍ വളരെ ഫലപ്രദമാണ്. വാര്‍ദ്ധക്യത്തെ ഒരു പരിധി വരെ ചെറുക്കുന്നതിനും ചുളിവുകളെ ഭേദപ്പെടുത്തുന്നതിനും തക്കോലം സഹായിക്കും. ചര്‍മ്മത്തിന്റെ ഗുണനിലവാരവും ഘടനയും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ തക്കോലം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....