കോന്നി മെഡിക്കൽ കോളേജിൽ ക്ലാസുകൾ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുവാനുള്ള നടപടികൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നു. ഇതിനായി നാഷണൽ മെഡിക്കൽ കമ്മീഷൻറെ അനുമതി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തങ്ങൾ നടക്കുന്നതിനു ഒപ്പം തന്നെ കോളേജിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഉള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്. അക്കാദമിക് ബ്ലോക്കിൽ ലാക്ചർ ഹാൾ,ലാബ്, ലൈബ്രറി, മ്യൂസിയം എന്നിവടങ്ങളിലേക്കുള്ള ഉപകരണങ്ങൾ ക്രമീകരിക്കുകയും ഫർണിച്ചറുകൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ഉപകരണങ്ങൾ എത്തികൊണ്ടിരിക്കുന്നു. കോളേജിനായി മുൻപ് അനുവദിച്ച തുക ഉപയോഗിച്ചാണ് ഇത് വാങ്ങുന്നത്.

കോന്നി മെഡിക്കൽ കോളേജിന്റെ വികസനത്തിനായി ഇപ്പോൾ 4.43 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്.100 വിദ്യാർത്ഥികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാറിട്ടേഴസിന്റെയും പണികൾ പുരോഗമിക്കുന്നു. മുൻപ് നാഷണൽ മെഡിക്കൽ കമ്മീഷൻ നടത്തിയ പരിശോധനയിൽ ചൂണ്ടി കാട്ടിയ പോരായ്മകൾ പരിഹരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടികാണിച്ച് കത്ത് അയച്ചിട്ടുമുണ്ട്. കമ്മീഷൻ വീണ്ടും പരിശോധന നടത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കൽ കോളേജ് സ്പെഷ്യൽ ഓഫീസർ അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദ സംഘം കോന്നി മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...