Thursday, May 2, 2024 9:51 am

സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം വ​ഷ​ളാ​കു​ന്നു ; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരാതിയുമായി ഡല്‍ഹിക്ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​ഘ​ട​നാ നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ്​ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യും മു​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ്​ രമേ​ശ്​ ചെ​ന്നി​ത്ത​ല​യും യു.​ഡി.​എ​ഫ്​ ​യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്നു.​ പാ​ര്‍​ട്ടി​യെ​യും മു​ന്ന​ണി​യെ​യും ദു​ര്‍​ബ​ല​മാ​ക്കാ​ന്‍ ഇ​രു​വ​രും ശ്ര​മി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ.​പി.​സി.​സി നേ​തൃ​ത്വ​വും മു​തി​ര്‍​ന്ന ര​ണ്ടു ​നേ​താ​ക്ക​ളെ പാ​ര്‍​ട്ടി നേ​തൃ​ത്വം പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ക​യും അ​വ​ഗ​ണി​ക്കു​ക​യും ​ചെയ്യു​ന്നെ​ന്ന പ​രാ​തി​യു​മാ​യി ഗ്രൂ​പ്പ് നേ​തൃ​ത്വ​വും ഹൈ​ക്കമാ​ന്‍​ഡി​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.​ ഇ​തോ​ടെ കു​റ​ച്ചു​കാ​ല​മാ​യി സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ പു​ക​ഞ്ഞി​രു​ന്ന ത​ര്‍​ക്കം വ​രും​നാ​ളു​ക​ളി​ല്‍ തു​റ​ന്ന പോ​രി​ലേ​ക്ക് നീ​ങ്ങും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ന​ഷ്​​ട​മാ​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം ത​ക​ര്‍​ക്കാ​നാ​ണ്​ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ന​യി​ക്കു​ന്ന ഗ്രൂ​പ്പു​ക​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ്​ സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ന്റെ പ്ര​ധാ​ന പ​രാ​തി.

സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം മു​ന്ന​ണി​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ നേ​താ​ക്ക​ളും ശ്ര​ദ്ധി​ച്ചി​രു​ന്നു. എ​ന്നാ​ലി​തി​ന്​​ വി​രു​ദ്ധ​മാ​യാ​ണ്​ മു​തി​ര്‍​ന്ന ര​ണ്ടു ​നേ​താ​ക്ക​ളും മു​ന്ന​ണി​യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ച​ത്. സ​മ്മ​ര്‍​ദ​ത്തി​ലൂ​ടെ പാ​ര്‍​ട്ടി​യെ വ​രു​തി​യി​ലാ​ക്കാ​നും ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നു​മു​ള്ള​ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​നാ​നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രി​ക്കും അ​വ​ര്‍ ഇ​രുനേ​താ​ക്ക​ള്‍​ക്കു​മെ​തി​രെ ഹൈ​ക്കമാ​ന്‍​ഡി​നെ സ​മീ​പി​ക്കു​ക. അ​തേ​സ​മ​യം മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും ചെ​ന്നി​ത്ത​ല​യെ​യും സം​സ്ഥാ​ന​ത്തെ പാ​ര്‍​ട്ടി നേ​തൃ​ത്വം പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന്​ ഗ്രൂ​പ്പു​ക​ള്‍ ആ​രോ​പി​ക്കു​ന്നു. അ​ച്ച​ട​ക്ക​ന​ട​പ​ടി വ്യ​ക്തി​വി​രോ​ധം തീ​ര്‍​ക്കാ​നും കു​ടി​പ്പ​ക തീ​ര്‍​ക്കാ​നു​മാ​യി കെ.​പി.​സി.​സി നേ​തൃ​ത്വം ദു​ര്‍​വി​നി​യോ​ഗം ചെ​യ്യു​ന്നു. അ​ച്ച​ട​ക്ക​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പ്​ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി വി​ളി​ച്ചു​ചേ​ര്‍​ക്കാ​നും നേ​തൃ​ത്വം ത​യാ​റാ​കു​ന്നി​ല്ല.

സം​ഘ​ട​നാ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ഭ​യ​പ്പെ​ടു​ന്ന​തി​നാ​ല്‍ അ​തി​ന്​ മു​ന്നോ​ടി​യാ​യ അം​ഗ​ത്വ​വി​ത​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ഗ്രൂ​പ്പു​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഇ​രു​കൂ​ട്ട​രും ഹൈ​ക്കമാ​ന്‍​ഡ്​ ഇ​ട​പെ​ട​ലാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ​പാ​ര്‍​ട്ടി​യി​ലെ പ്ര​ശ്​​ന​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ നേ​രി​ല്‍​ക്ക​ണ്ട്​ ഗ്രൂ​പ്പ്​​ നേ​തൃ​ത്വം േന​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്​ ​യോഗം ബ​ഹി​ഷ്​​ക​രി​ക്കാ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ത​യ്യാ​റാ​യ​ത്. അ​തേ​സ​മ​യം മു​ന്ന​ണി​യി​ലും കോ​ണ്‍​ഗ്ര​സി​ലും പ്ര​ശ്ന​മാ​ണെ​ന്ന് വ​രു​ത്തി പു​തി​യ നേ​തൃ​ത്വ​ത്തെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​നാ​ണ്​ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ വാ​ര്‍​ത്ത സൃ​ഷ്​​ടി​ച്ച​തെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തിന്റെ വി​ല​യി​രു​ത്ത​ല്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല ; സുപ്രീം കോടതി

0
ഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12ന് തുടങ്ങും

0
തിരുവല്ല : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12, 13,...

നൃത്തം ചെയ്യുന്നതിനിടെ 67 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

0
തൃശൂർ : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ...

ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും

0
മല്ലപ്പള്ളി : ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും....