മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ ; ആര്‍സിബി ആരാധകര്‍ക്ക് വിരാട് കോലിയുടെ ഉറപ്പ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വരുന്ന ഐപിഎല്‍  സീസണില്‍ മായങ്ക് അഗര്‍വാള്‍  പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനാകുമെന്ന് സൂചിപ്പിച്ച് പരിശീലകന്‍ അനില്‍ കുംബ്ലെ. കഴിഞ്ഞ രണ്ട് സീസണുകളില്‍ നായകനായിരുന്ന കെ.എല്‍ രാഹുല്‍ ലഖ്‌നൗ ടീമുമായി ചര്‍ച്ചകള്‍ സജീവമാക്കിയതോടെയാണ് അഗര്‍വാളിനെ കൈവിടരുതെന്ന ആലോചന പഞ്ചാബ് കിംഗ്‌സ് ക്യാംപില്‍ ശക്തമായത്.

വമ്പന്‍ അഴിച്ചുപണിയിലൂടെ പഞ്ചാബ് മുഖം മിനുക്കിയെത്തുമ്പോള്‍ അഗര്‍വാള്‍ നായകനാകാനും സാധ്യത. ഐപിഎല്ലിലെ 100 മത്സരങ്ങളില്‍ 135.47 സ്‌ട്രൈക്ക് റേറ്റില്‍ 2131 റണ്‍സ് അഗര്‍വാള്‍ നേടിയിട്ടുണ്ട്. അതേ സമയം ഐപിഎല്ലില്‍ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് വിരാട് കോലിയും പറഞ്ഞു. നായക പദവിയുടെ സമ്മര്‍ദ്ദം അകലുന്നതോടെ പുതിയ വിരാട് കോലിയെ പ്രതീക്ഷിക്കാമെന്ന ഉറപ്പാണ് ആര്‍സിബി ആരാധകര്‍ക്ക് ലഭിക്കുന്നത്.

നായകനായുള്ള ആദ്യ സീസണില്‍ തന്നെ മികവു കാട്ടിയതിനാലാണ് സഞ്ജു സാംസണെ  നിലനിര്‍ത്തിയതെന്ന് രാജസ്താന്‍ റോയല്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര പറഞ്ഞു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകുമെന്ന് സഞ്ജുവും വ്യക്തമാക്കി. റാഷിദ് ഖാനെ നിലനിര്‍ത്തിയില്ലെങ്കിലും താര ലേലത്തിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...