Wednesday, May 1, 2024 9:32 pm

സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മധുരൈ : സിനിമ കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുരൈ തിലഗര്‍ തീഡല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ മുരുകനെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 3 തിങ്കളാഴ്ച രാത്രി തിയേറ്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ സുഹൃത്തിന്റെ പണം മുരുകന്‍ മോഷണം നടത്തിയതായും പരാതിയുണ്ട്.

ആവണിയാപുരത്തെ ഒരു കടയില്‍ ജോലി ചെയ്തിരുന്ന യുവതി തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സെല്ലൂരിലെ ഒരു തിയേറ്ററില്‍ സിനിമയ്ക്ക് പോയിരുന്നു. സിനിമ കഴിഞ്ഞ് സഹപ്രവര്‍ത്തകരില്‍ ഒരാളായ മഹേഷിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയില്‍ വെച്ച്‌ മുരുകന്‍ തടയുകയായിരുന്നു. അസ്സമയത്ത് ഇരുവരും ഒരുമിച്ച്‌ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച്‌ അസഭ്യം പറഞ്ഞ മുരുകന്‍ പണം ആവശ്യപ്പെടുകയും ചെയ്തു. മഹേഷിന്റെ മൊബൈല്‍ ഫോണും പേഴ്സും കൈക്കലാക്കി. തുടര്‍ന്ന് യുവതിയെ വീട്ടിലേക്ക് ഇറക്കിവിടാമെന്ന് പറഞ്ഞ് യുവാവിനെ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി മുരുകന്‍ ലോഡ്ജിലേക്ക് കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് യുവതിക്കെതിരെ വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് ഒരു ഓട്ടോയില്‍ കയറ്റി അയക്കുകയുമായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു, ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പിന്നീട് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോക്സോ കേസിൽ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ...

0
പെരിന്തൽമണ്ണ: മലപ്പുറത്ത് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസിൽ വീണ്ടും...

വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത

0
കോഴിക്കോട്: വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത. അമിത...

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാൾ നല്ലത് ബി.ജെ.പിക്ക് ചെയ്യുന്നതാണ്’ ; അധീർ രഞ്ജൻ ചൗധരി

0
കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ കക്ഷി നേതാവുമായ അധീർ...

സൗദിയിൽ രണ്ട് സാഹചര്യങ്ങളിലൊഴികെ കൈ വിലങ്ങ് പാടില്ല

0
റിയാദ്∙ സൗദി അറേബ്യയിൽ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ രണ്ട് സാഹചര്യങ്ങളിലൊഴികെ കൈ...