സിപിഐയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടി : കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ട്ടിയെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം. കൊല്ലം നിര്‍വാഹക സമിതിയില്‍ പരസ്പരം പോര്‍വിളി നടത്തിയ പി.എസ് സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും ആര്‍. രാജേന്ദ്രനെ താക്കീതും ചെയ്യാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. കാനത്തിനെതിരെ വി.എസ് സുനില്‍കുമാറും കൗണ്‍സിലില്‍ എതിര്‍സ്വരം ഉയര്‍ത്തി. വിമര്‍ശനമുണ്ടായില്ലെന്ന് കാനം പ്രതികരിച്ചു.

പാര്‍ട്ടിയില്‍ കരുത്തനായ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചര്‍ച്ചകളില്‍ പിന്‍തുണക്കാന്‍ ഇടുക്കി പാലക്കാട് ജില്ലാ സെക്രട്ടറിമാര്‍ മാത്രമേ ഉണ്ടായുള്ളൂ. ജോസ് കെ മാണിയുടെ കാര്യത്തില്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നോട്ടു പോയതും ബിനീഷ് കോടിയേരിയെ പിന്‍തുണച്ചതും കൊല്ലത്ത് ഏകപക്ഷീയമായി എടുത്ത സംഘടന നടപടിയുമാണ് കാനത്തെ പ്രതിക്കൂട്ടിലാക്കിയത്.

പാര്‍ട്ടിയെ എ.കെ.ജി സെന്‍ററിന്റെ അടിമയാക്കിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ തുറന്നടിച്ചു. സിപിഎം ജോസ് കെ മാണിയുമായുണ്ടാക്കിയ ധാരണ സിപിഐ അറിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...