സം​സ്​​ഥാ​ന​ത്ത് രോഗബാധിതരായ തെരുവുനായ്ക്കൾക്ക് ദയാവധം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ച​​തോ​ടെ ഇ​ട​പെ​ട​ൽ ശ​ക്​​ത​മാ​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ​നാ​യ്ക്ക​ളു​ടെ ജ​ന​ന നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ൽ എ.​ബി.​സി യൂ​നി​റ്റു​ക​ൾ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും സ​ജ്ജ​മാ​ക്കാ​നും രോ​ഗ​ബാ​ധി​ത​രാ​യ നാ​യ്​​ക്ക​ളെ ദ​യാ​വ​ധ​ത്തി​ന്​ വി​ധേ​യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ദ​യാ​വ​ധ​ത്തി​ന്​ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ ആ​വ​ശ്യ​മാ​ണ്. ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി പ്രാ​ക്ടീ​സ​സ് ആ​ൻ​ഡ് പ്രൊ​സീ​ജേ​ർ​സ് റൂ​ൾ​സ് സെ​ക്ഷ​ൻ- 8 (എ) ​പ്ര​കാ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​വും ദ​യാ​വ​ധം. മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​​​ജേ​ഷ്, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ​തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, നി​യ​മ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. തെ​രു​വു​നാ​യ്ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ​യോ​ഗ ശേ​ഷം മ​ന്ത്രി​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ത​ദ്ദേ​ശ വ​കു​പ്പി​ന്​ കീ​ഴി​ൽ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​​ത​ല​ത്തി​ൽ 152​ മൊ​ബൈ​ൽ എ.​ബി.​സി യൂ​നി​റ്റു​ക​ളാ​ണ്​ തു​ട​ങ്ങു​ക. ഓ​രോ​ന്നി​നും 28 ല​ക്ഷം രൂ​പ ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്നു.മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് കീ​ഴി​ൽ ​പൈ​ല​റ്റ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ശേ​ഷ​മാ​ണ്​ ബ്ലോ​ക്ക്​​ത​ല​ത്തി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ക. നി​ല​വി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ 17 എ.​ബി​സി കേ​​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 13 എ​ണ്ണം ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്​ പു​റ​മേ​യാ​ണ്​ മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ. എ.​ബി.​സി കേ​ന്ദ്ര​ത്തി​നാ​യി നാ​യ്​​ക്ക​ളെ പി​ടി​ക്കു​ന്ന​വ​ർ​ക്ക് 300 രൂ​പ ന​ൽ​കും. വ​ന്ധ്യം​ക​ര​ണ​ത്തി​ന്​ ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.വ​ള​ർ​ത്തു​നാ​യ് വാ​ക്​​സി​നേ​ഷ​ൻ സെ​പ്​​റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും. ഇ​വ​ക്ക്​​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​തി​നൊ​പ്പം ചി​പ്പ്​ ഘ​ടി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി തു​ട​ങ്ങും. വാ​ക്സി​നെ​ടു​ത്ത​വ​രും പേ​വി​ഷ​ബാ​ധ​യേ​റ്റ്​ മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ്​ പ​രി​ശോ​ധി​ക്കു​ന്നു​​ണ്ടെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ

0
പുളിക്കീഴ് : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടില്‍ കടന്നു കയറി പീഡനത്തിന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്...

തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽ മോഷണം : ഫുട്ബോൾ ലോകകപ്പ് ലഹരിയും...

0
റാന്നി: തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള തെക്കേപ്പുറം സെന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...