സർവീസിൽ തിരിച്ചെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ഉയർന്ന പദവി നൽകി സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നീണ്ട പതിനൊന്ന് മാസത്തെ അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ഡിഐജി ആർ നിശാന്തിനിക്ക് ഉയർന്ന പദവി നൽകി സംസ്ഥാന സർക്കാർ. രഹസ്യാന്വേഷണ വിഭാഗത്തിൽ ഡിഐജിയായും ഐജി സ്ഥാനത്തിന് തുല്യമായ നിലയിൽ ആഭ്യന്തര സുരക്ഷയുടെ ചുമതലയുമാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ അവധിയിലായിരുന്നു നിശാന്തിനി.

ആദ്യത്തെ ആറ് മാസം ശിശു പരിചരണ ലീവിലായിരുന്നു. പിന്നീടുള്ള ആറ് മാസം ഏൺഡ് ലീവിലുമായിരുന്നു. അവധി തീരാൻ 27 ദിവസം ബാക്കി നിൽക്കെയാണ് അവർ സർവീസിൽ തിരികെ പ്രവേശിച്ചത്. ഈ മാസം നാലിന് പോലീസ് ആസ്ഥാനത്തെത്തി ജോലിയിൽ പ്രവേശിച്ച നിശാന്തിനിക്ക് ചുമതലകൾ നൽകാൻ സംസ്ഥാന പോലീസ് മേധാവി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അവധി തീരും മുൻപ് ജോലിയിൽ പ്രവേശിച്ചത് സന്തോഷമുള്ള കാര്യമാണെന്ന് വ്യക്തമാക്കിയ സർക്കാർ, അവർക്ക് ഇൻ്റലിജൻസിൻ്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതല നൽകിയതായി ഉത്തരവിറക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...