സംസ്ഥാന സർക്കാർ പദ്ധതിയായ കെ ഫോണിൽ സ്വകാര്യ കണക്ഷനുകൾ നൽകിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  എല്ലാവർക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ കെ ഫോണിൽ സ്വകാര്യ കണക്ഷനുകൾ നൽകിത്തുടങ്ങി. കെ ഫോൺ ഗാർഹിക, വ്യാവസായിക സ്വകാര്യ കണക്ഷനുകളാണ്‌ ജില്ലയിൽ നൽകുന്നത്‌. ആദ്യ സ്വകാര്യ ഗാർഹിക കണക്ഷൻ മൈലപ്രയിൽ നൽകി. ഗാർഹിക, വ്യാവസായിക കണക്ഷനുകൾ നൽകാന്‍ 104 പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരാണ്‌ ജില്ലയിൽ കെ ഫോണുമായി സഹകരിക്കുക. ഇവർ മുഖേന കണക്ഷനുകൾ ഉടൻ നൽകിത്തുടങ്ങും. ഇതോടെ വരും ദിവസങ്ങളിൽ ആവശ്യക്കാർക്ക്‌ പൂർണമായി കണക്ഷൻ നൽകാനാകും. മറ്റ്‌ ഇന്റർനെറ്റ്‌ ദാതാക്കളെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കിൽ നെറ്റ്‌ നൽകുന്നു എന്നത്‌ കെ ഫോണിന്റെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്‌. കണക്ഷന്‌ വേണ്ടി അപേക്ഷ നൽകുന്നതിന്‌ പുതിയ ഓൺലൈൻ ആപ്ലിക്കേഷനും കഴിഞ്ഞ ദിവസം പുറത്തിറക്കി. എന്‍റെ കെ ഫോൺ എന്ന ആപ്ലിക്കേഷനിലൂടെ കണക്ഷന്‌ അപേക്ഷിക്കാം. അപേക്ഷ പരിഗണിക്കുന്ന മുറയ്‌ക്ക്‌ കേബിൾ ഓപ്പറേറ്റർമാർ കണക്ഷൻ നൽകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...