സംസ്ഥാന സർക്കാരിന്‍റെ പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി ; സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ചെയർമാനുമായി സമിതിക്ക് അന്തിമരൂപമായി. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് ഈ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കായിക മേഖലയുടെ സംഭാവന അഞ്ച് ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവരാണ് സംഘാടക സമിതി വൈസ് ചെയർമാന്മാർ. കായികവകുപ്പ് സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് ഐ എ എസ് ജനറൽ കൺവീനറും കായികവകുപ്പ് ഡയറക്ടർ രാജീവ്കുമാർ ചൗധരി ഐ എ എസ് കൺവീനറും സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, എൽ എൻ സി പി ഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ എന്നിവരും കോ കൺവീനർന്മാരുമാണ്. ജോയിന്റ് കൺവീനർന്മാരായി സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ അജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. അന്താരാഷ്ട്ര കായിക സമ്മേളനത്തിൻ്റെ മുന്നോടിയായിട്ടുള്ള ജില്ലാ സ്പോർട്സ് സമ്മിറ്റുകൾ പൂർത്തിയായി. പഞ്ചായത്ത്, മുൻസിപ്പൽ സമ്മിറ്റുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...