തിരുവനന്തപുരം : ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതി അനുസരിച്ച് ഈ വർഷം രണ്ട് ലക്ഷം വീടുകള്‍ പൂർത്തിയാക്കുമെന്ന് മന്ത്രി എസി മൊയ്തീൻ. സ്ഥലം കിട്ടാത്തതിനാൽ മൂന്നാം ഘട്ടത്തിൽ വീടുകള്‍ക്ക് പകരം ഫ്ലാറ്റുകള്‍ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ 4492 കോടിരൂപ ചെലവിട്ടു. ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ മൂന്നാംഘട്ടത്തില്‍ ഫ്ലാറ്റുകളാണ് സർക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംഗമത്തിൽ സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാൻ വിവിധ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു.
ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതി ; ഈ വർഷം രണ്ട് ലക്ഷം വീടുകള്‍ മന്ത്രി
RECENT NEWS
Advertisment