കൊച്ചി: വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച് ഷെയ്ന്‍, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ തയ്യാറാവാതെ വീണ്ടും പ്രധിഷേധവുമായി ഷെയ്ൻ നിഗം രംഗത്തെത്തി. കൂടുതൽ പ്രതിഫലം തരാതെ ഡബ്ബ് ചെയ്യില്ലെന്നാണ് ഷെയ്നിന്റെ നിലപാട്. ജനുവരി അഞ്ചിനുള്ളിൽ ഡബ്ബിങ് പൂർത്തിയാക്കണമെന്നായിരുന്നു നിർമാതാക്കളുടെആവശ്യം . ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെയ്ന് കത്തും നൽകിയിരുന്നു.
എന്നാല്‍ ഡബ്ബിംഗ് പൂർത്തിയാക്കാൻ ഷെയ്ൻ ഇതുവരെ തയ്യാറായിട്ടില്ല. 2017 ലാണ് ഉല്ലാസം സിനിമയുടെ ചർച്ചകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 27 ലക്ഷം രൂപ ഷെയ്ന് കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് 45 ലക്ഷം രൂപ വേണം എന്നാണ് ഷെയ്നിന്റെ ആവശ്യം. ഒൻപതാം തീയതി നടക്കുന്ന അമ്മയുടെ നിർവാഹക സമിതി യോഗത്തിൽ പ്രശ്നം അവതരിപ്പിക്കാനാണ് ഷെയ്ൻന്റെ തീരുമാനം.