ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ടയിലെ മുൻ ഓഫീസ് സെക്രട്ടറി ആർഎസ്പിയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ടയിലെ മുൻ ഓഫീസ് സെക്രട്ടറി ആർഎസ്പിയിൽ ചേർന്നു. തോമസ് പി ചാക്കോയാണ് പാർട്ടിയും മുന്നണിയും വിട്ടത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അഗമാണ് ഇദ്ദേഹം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥിയാകും. പത്തനംതിട്ട നഗരസഭയിലെ 31ാംവാർഡിൽ ആർഎസ്‌പിക്ക് വേണ്ടി ഇദ്ദേഹം മത്സരിക്കും. പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ എംഎൽഎ ഓഫീസിലെ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു തോമസ് ചാക്കോ. ഈ ജോലിക്ക് സർക്കാരിൽ നിന്നായിരുന്നു ശമ്പളം വാങ്ങിയിരുന്നത്.

ഓഫീസ് സെക്രട്ടറി പദത്തിലിരുന്ന് സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് പദവിയിൽ നിന്ന് നീക്കിയെന്നാണ് ആരോപണം. എന്നാൽ താൻ സ്വയം സ്ഥാനമൊഴിയുന്നതായി വ്യക്തമാക്കിക്കൊണ്ട് തോമസ് ചാക്കോ മന്ത്രിയുടെ അഡീഷണൽ പിഎസിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്ന് തോമസ് ചാക്കോയെ നീക്കിയിരുന്നു. നിലവിൽ സിപിഎം അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു. ആർഎസ്‌പി സ്ഥാനാർത്ഥിയായി സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെയാണ് മത്സരം. വാർഡിൽ സ്ഥാനാർത്ഥിയെ തേടിയിരിക്കുകയായിരുന്ന ആർഎസ്‌പിക്ക് സാമുദായിക വോട്ടുകളും സിപിഎം വോട്ടുകളും നേടാനാവുമെന്ന പ്രതീക്ഷയാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....