പഠനോപകരണ വിതരണ സംസ്ഥാന തല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്ലഡ്‌ ഡോണഴ്‌സ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹപാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെയ്‌ 29ഞായർ ഉച്ചക്ക് രണ്ട് മണിക്ക് പത്തനംതിട്ട, കുമ്പഴ അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലഡ്‌ ഡോണേഴ്സ് കേരള സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ ശ്രീ. വിനോദ് ഭാസ്കരന് സ്കൂൾ കിറ്റ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ മുഖ്യഅഥിതി ആയിരുന്നു.

ബിഡികെ പത്തനംതിട്ട പ്രസിഡന്റ്റും സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ബിജു കുമ്പഴ സ്വാഗതം പറഞ്ഞു. ബി ഡി കെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.സനൽ ലാൽ, സംസ്ഥാന ട്രഷറർ ശ്രീ. സക്കീർ ഹുസൈൻ, ബിഡികെ സ്റ്റേറ്റ് രക്ഷാധികാരികളായ നൗഷാദ് ബായക്കൽ, വേണു കയ്യൂർ എന്നിവർ ആശംസകൾ അറിയിച്ചു. ബി ഡി കെ പത്തനംതിട്ട ഏയ്ഞ്ചൽ ഗ്രൂപ്പ്‌ അംഗം ആയ ചിത്ര കൃതജ്ഞത അറിയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വെച്ച് ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള പഠനോപകരണ വിതരണം ചെയ്തു. മറ്റു ജില്ലാ ഭാരവാഹികൾ ജിസിസി പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ ഈ വർഷം നാലായിരത്തിൽ അധികം കുഞ്ഞുങ്ങൾക്കാണ് സ്നേഹപാഠം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...