സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് ; തിരുവനന്തപുരം മോഡൽ സ്കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പുതിയ അധ്യയന വർഷത്തിനായി തുറക്കുന്നതിന്റെ ഭാഗമായുള്ള സംസ്ഥാനതല പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ജി.എച്ച്.എസ്.എസിലാണ് ഇത്തവണത്തെ സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

സംസ്ഥാനതല പരിപാടിക്ക് പുറമെ ജില്ലാതലത്തിലും പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്തും. ഇത്തവണത്തെ പ്രവേശനോത്സവത്തിനായി പ്രത്യേക പ്രവേശനോത്സവ ഗാനം തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് എല്ലാ സ്കൂളുകളിലേക്കും അയച്ചുനൽകുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന പരിപാടികളിൽ കുട്ടികളെ മടുപ്പിക്കുന്ന രീതിയിലുള്ള ദീർഘമായ പ്രസംഗങ്ങൾ ഒഴിവാക്കണം. കുട്ടികൾക്ക് താൽപ്പര്യമുള്ള പരിപാടികൾക്കാണ് മുൻഗണന നൽകേണ്ടത് എന്നും. പരിപാടികൾ നടത്തുമ്പോൾ ഹരിത ചട്ടം  പൂർണ്ണമായും പാലിച്ചിരിക്കണം എന്നും നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...