കുറിയന്നൂർ : സംസ്ഥാന മിനി ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മിനി ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ മിക്‌സഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പത്തനംതിട്ട ജില്ല ഓവറോൾ കിരീടം നേടി. മിനി ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് രണ്ടാം സ്ഥാനം നേടിയപ്പോൾ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകൾ മൂന്നാംസ്ഥാനം പങ്കിട്ടു. മിനി പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല കിരീടം നേടിയപ്പോൾ ആലപ്പുഴ ജില്ല രണ്ടാംസ്ഥാനം കരസ്ഥമാക്കി. പാലക്കാട്, കോഴിക്കോട് ടീമുകൾ മൂന്നാം സ്ഥാനവും നേടി. ജൂനിയർ മിക്‌സഡ് വിഭാഗത്തിൽ കോഴിക്കോട് ജില്ല കിരീടം നേടി, പത്തനംതിട്ട ജില്ല ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി. തൃശ്ശൂർ, തിരുവനന്തപുരം ടീമുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനം സന്തോഷ് ട്രോഫി ജേതാവ്, കേരള ടീം മുൻ ക്യാപ്റ്റൻ കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്തു. കേരള നെറ്റ് ബോൾ സെക്രട്ടറി എസ്. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. നെറ്റ്‌ബോൾ ജില്ലാ പ്രസിഡന്റ് സന്തോഷ് കൊച്ചുപറമ്പിൽ, ജില്ലാ സെക്രട്ടറി സാബു ജോസഫ്, ബാസ്‌കറ്റ്‌ബോൾ അന്തർദേശീയ താരം ജോസഫ് ജോൺ, സ്‌കൂൾ പ്രഥമാധ്യാപിക സാറാമ്മ പി. മാത്യു, റവ. നിക്‌സൺ ഡാനിയേൽ, അഡ്വ. ശ്യാം ടി.മാത്യു, അഡ്വ.ലാലു ജോൺ, ടോജി തോമസ്, അജി കരിങ്കുറ്റിയിൽ, അനി കരിങ്കുറ്റിയിൽ, രാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.