അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യ മെട്രോളജിക്കല്‍ വകുപ്പ്, ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ് പത്തനംതിട്ടയും സംയുക്തമായി തെള്ളിയൂര്‍ ജില്ല കൃഷി വിജ്ഞാന കേന്ദ്രം കാമ്പസില്‍ സ്ഥാപിച്ച അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാര്‍ഡ് പ്രസിഡന്റും കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാനുമായ ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നാടിന് സമര്‍പ്പിച്ചു. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സയന്റിസ്റ്റും മേധാവിയുമായ ഡോ.നീതാ കെ. ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.  അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് വിളനാശം ലഘൂകരിക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനും ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്താം.

മഴ, താപനില, ആപേക്ഷിക ആര്‍ദ്രത, കാറ്റിന്റെ വേഗതയും ദിശയും, സൗരവികിരണം തുടങ്ങിയ പ്രധാന കാലാവസ്ഥ ഘടകം തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തത്സമയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് പ്രദേശാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും കാര്‍ഷിക ഉപദേശങ്ങളും നല്‍കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും. കാര്‍ഡ് ഡയറക്ടര്‍ റവ.ഷിബു സാമുവല്‍ അധ്യക്ഷത വഹിച്ചു. ജില്ല കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ.സി.പി. റോബര്‍ട്ട്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ പൈക്കര, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് അംഗം ജിജി പി. ഏബ്രഹാം, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് പുഷ്പ, ഡോ.വിനോദ് മാത്യു, കാര്‍ഡ് ട്രഷറര്‍ വിക്ടര്‍ ടി. തോമസ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...