രാജ്യത്തെ സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി നടത്തിയ CUET (UG) പരീക്ഷാഫലം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി നടത്തിയ CUET (UG) പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് http://cuet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫലമറിയാമെന്ന് എന്‍ടിഎ അറിയിച്ചു.എന്‍ടിഎയുടെ റിപ്പോര്‍ട്ട് പ്രകാരം, 15,68,867 പേരാണ് 2026ലെ CUET (UG) പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 11,64,098 പേര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരാണ്. പുതിയ അധ്യയനവര്‍ഷത്തിലേക്കുള്ള സര്‍വകലാശാല ബിരുദ പ്രവേശന പരീക്ഷകള്‍ പൂര്‍ണമായും കമ്പ്യൂട്ടറിഷ്ഠിതമായിരുന്നെന്നാണ് വിവരം.

മെയ് 11-31 തീയതികള്‍ക്കിടെ പല ദിവസങ്ങളിലായുള്ള ആദ്യഘട്ടവും ജൂണ്‍ 6,7 തീയതികളിലെ രണ്ടാം ഘട്ടവുമായാണ് ഇത്തവണ പരീക്ഷ നടന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ പതിനഞ്ച് ശതമാനത്തിലേറെ വര്‍ധനയുണ്ടായെന്നാണ് എന്‍ടിഎ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 2025 ല്‍ 13,54,699 പരീക്ഷാര്‍ഥികള്‍ മാത്രമുണ്ടായിരുന്നിടത്ത് 15,68,867 പേരാണ് ഇത്തവണ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്.ഫലമറിയാന്‍- http://cuet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...