സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി; വിജയ് സാഖറെ, എസ്. ശ്രീജിത്ത് എന്നിവര്‍ ഇനി എ.ഡി.ജി.പിമാര്‍ ; രാജീവ് പി.ബി പുതിയ പത്തനംതിട്ട എസ്.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം സ്ഥാനക്കയറ്റവും പുതിയ നിയമനവും നല്‍കിയാണ് അഴിച്ചുപണി. ഐ.ജിമാരായിരുന്ന വിജയ് സാഖറെ, എസ്. ശ്രീജിത്ത് എന്നിവര്‍ എ.ഡി.ജി.പിമാരായി.

ഡി.ജി.പി ആര്‍. ശ്രീലേഖ വിരമിച്ച ഒഴിവില്‍ എ.ഡി.ജി.പി സുദേഷ് കുമാര്‍ ഡി.ജി.പി റാങ്കോടെ വിജിലന്‍സ് ഡയറക്ടറായി തുടരും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി വിജയ് സാഖറെയെ നിയമിച്ചു. ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നീക്കിയശേഷമാണ്​ സാഖറെയെ നിയമിച്ചത്​. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ട്രെയിനിങ്ങിന്‍റെയു​ം കേരള പൊലീസ് അക്കാദമിയുടെയും ചുമതല നല്‍കി.

എസ്. ശ്രീജിത്താണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ബി. സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയാകും. യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി നിയമിച്ചു. എ.ഡി.ജി.പി അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും. ജി. സ്പര്‍ജന്‍ കുമാര്‍ ക്രൈം ബ്രാഞ്ച് ഐ.ജിയാകും. നാഗരാജുവാണ്​ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. എ. അക്‍ബര്‍ തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിയും സുജിത്​ ദാസ്​ പാലക്കാട്​ എസ്​.പിയുമാകും.

കൊല്ലം റൂറല്‍ എസ്.പിയായി കെ ബി രവിയേയും പത്തനംതിട്ട എസ്.പിയായി രാജീവ് പി.ബിയെയും നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂര്‍ എസ്.പി സ്​ഥാനത്ത്​ നിന്ന്​ മാറ്റി കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്‍റായി നിയമിച്ചു. കണ്ണൂരില്‍ റൂറല്‍ എസ്​.പിക്ക് പുറമെ കമ്മീഷണര്‍ തസ്തികയും രൂപീകരിച്ചു. ആര്‍. ഇളങ്കോ ആണ് പുതിയ കണ്ണൂര്‍ കമ്മീഷണര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...