സംസ്ഥാന സ്‌കൂള്‍ കലോത്സവം : രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. കോഴിക്കോട് മോഡല്‍ സ്‌കൂളില്‍ രാവിലെ 10ന് മന്ത്രി വി ശിവന്‍കുട്ടി രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കലോത്സവം അരങ്ങേറുക.

രാവിലെ 10.30ന് മാനാഞ്ചിറയില്‍ കലോത്സവ വണ്ടി എന്നപേരില്‍ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്. 11ന് മാനാഞ്ചിറയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി ഫ്‌ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നിന് കലോത്സവത്തിന്‍റെ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് വരവേല്‍ക്കും.

രണ്ടു മണിക്കൂര്‍ കപ്പ് മാനാഞ്ചിറയില്‍ പ്രദര്‍ശനത്തിനുവെയ്ക്കും. 3.30 ന് വിളംബര ജാഥ മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം സ്‌കൂളില്‍ അവസാനിക്കും. 4.30ന് മീഡിയ പവിലിയന്‍ ഉദ്ഘാടനംചെയ്യും. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്‍റെ പ്രധാന വേദി. 25 വേദികളിലായി പരിപാടികള്‍ അരങ്ങേറും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാകും കലോത്സവത്തില്‍ പങ്കെടുക്കുക. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാവും പൂര്‍ത്തിയാക്കുക.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....