സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജനകീയ സദസ്സ് ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കുടിശിക ക്ഷാമാശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പിലെ അപാകാതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് കോന്നിയിൽ സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ ഉത്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം അയൂബ് എം അധ്യക്ഷത വഹിച്ചു.

സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ജില്ലാ സെക്രട്ടറി പി തുളസീധരൻ നായർ, ജില്ലാ ട്രഷറർ ഡോ എം രാജൻ, ജില്ലാ കൗൺസിൽ അംഗം പി എസ് ഗോപാലകൃഷ്ണപിള്ള, പി സി ശ്രീകുമാർ, എ കെ എസ് റ്റി യു ജില്ലാ സെക്രട്ടറി റെജി മലയാലപുഴ തുടങ്ങിയവർ പങ്കെടുത്തു. കോന്നി ചന്ത മൈതാനിയിൽ നിന്ന് ആരംഭിച്ച പര്യടനം പത്തനംതിട്ട, മൈലപ്ര, റാന്നി, കോഴഞ്ചേരി, ഇരവിപേരൂർ, തിരുവല്ല, പന്തളം എന്നിവടങ്ങങ്ങളിൽ സഞ്ചരിച്ച് അടൂരിൽ സമാപിച്ചു. അടൂരിൽ നടന്ന സമാപന സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി ഉത്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...