പത്തനംതിട്ട : സർക്കാർ ജീവനക്കാർ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ആവശ്യപ്പെടുമ്പോൾ ധനകാര്യ വകുപ്പും മന്ത്രിയും സ്വീകരിക്കുന്ന നയം ഇടതുപക്ഷ സർക്കാരിന് യോജിക്കാത്തതെന്ന് ജോയിന്‍റ് കൗൺസിൽ. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന, ഡി. എ കുടിശിക, ഏൺഡ് ലീവ് സറണ്ടർ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ജീവനക്കാർ കടുത്ത അവഗണന നേരിടുകയാണ്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനായി ജീവനക്കാർ പണിമുടക്കത്തിന് തയാറാണോയെന്ന വിഷയത്തിൽ ബാലറ്റിലൂടെ ജീവനക്കാരുടെ അഭിപ്രായം തേടുകയാണ് ജോയിന്റ് കൗൺസിൽ.
ഇതിന് മുന്നോടിയായി നവംബർ ഒന്ന് മുതൽ ഡിസംബർ അഞ്ച് വരെ സംസ്ഥാന വ്യാപകമായി കാൽനട യാത്ര സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. അഖിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, ആർ. രമേശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. സോയമോൾ, കെ. പ്രദീപ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി എസ് മനോജ് കുമാർ, എൻ വി സന്തോഷ്, സിനി ജെ, മാത്യു വർഗീസ്, വി പ്രസാദ് എന്നിവർ സംസാരിച്ചു.