ക്ഷീരോൽപാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ക്ഷീരോൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ആര്യോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘം ക്ഷീരസംഘം പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന് ക്ഷീര കര്‍ഷകര്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങൾ, വനമേഖലയുമായി ബന്ധപ്പെട്ട് വന്യ ജീവികളുടെ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നും ക്ഷീരോത്പാദക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ പിന്തുണ നല്‍കി വികസന നേട്ടങ്ങളിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരും ക്ഷീര വകുപ്പും ശ്രമിക്കുന്നതെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂട്ടായ സഹകരണത്തോടെ ക്ഷീര സംഘവും മില്‍മയും മുംബൈ മലയാളികളും വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നിശ്ചിത തുക സമാഹരിച്ച് ഇടിമിന്നലേറ്റ് നാല് പശുക്കളെ നഷ്ടപെട്ട ക്ഷീര കര്‍ഷകരെ ചേര്‍ത്ത് പിടിക്കുന്ന പുതുശേരിഭാഗം ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ പിന്തുണയും പ്രവര്‍ത്തനവും മാതൃകാപരമായ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ഭാസുരാംഗന്‍ ക്ഷീരകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ക്ഷീര കര്‍ഷകയായ ലാലി പി മാത്യുവിന് ഒരു പശുവിനെ വാങ്ങുന്നതിനുള്ള ധനസഹായവും (50000 രൂപ + 50000 രൂപ റിവോള്‍വിങ് ഫണ്ട് ഉൾപ്പെടെ ആകെ ഒരു ലക്ഷം രൂപയും ), കെട്ടിടത്തിന് ഒരു ലക്ഷം രൂപയും കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി, റിവോള്‍വിങ് ഫണ്ട് മൂന്ന് ലക്ഷം രൂപയും ക്ഷീര സംഘം ജീവനക്കാരുടെ ക്ഷേമ നിധിക്കായി 74 ,100 രൂപയും മില്‍മ മേഖല യൂണിയന്‍ ധനസഹായം അനുവദിച്ചതായി ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി പറഞ്ഞു.

ചടങ്ങില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ് യുടെ ചെങ്ങലം പുരണ്ട വീട്ടിലെ കൂട്ടുകാരന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മതരകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാഉദയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍പൂതക്കുഴി, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, വൈസ് പ്രസിഡന്റ് ശ്രീജകുമാരി, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി, സെക്രട്ടറി പി. പ്രശോഭ് കുമാര്‍, ക്ഷീരവികസന ഓഫീസര്‍ പ്രദീപ്കുമാര്‍, പിന്നോക്ക വികസനകോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി.ഡി. ബൈജു, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജ്വോഷ, വാര്‍ഡംഗങ്ങളായ അഡ്വ.ഡി.രാജീവ്, രാജേഷ് അമ്പാടി,സൂസണ്‍ ശശികുമാര്‍, എ.സ്വപ്ന സതീശന്‍, ശോഭന കുഞ്ഞ്കുഞ്ഞ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...

ഉപരോധങ്ങൾ നീക്കി അന്തിമ കരാറിലെത്താതെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കില്ല’; നിലപാട് വ്യക്തമാക്കി ഇറാന്‍

0
തെഹ്‌റാന്‍: ഇറാന്‍-യുഎസ് കരാറില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ആണവ പദ്ധതികള്‍ നിലനിര്‍ത്തുമെന്ന്...