കണ്ണങ്കര – കല്ലറക്കടവ് റോഡിന്റെ ദുരവസ്ഥ എത്രയുംവേഗം പരിഹരിക്കണം ; അഡ്വ.എ. സുരേഷ് കുമാര്‍ മന്ത്രി മുഹമ്മദ് റിയാസിന് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണങ്കര – കല്ലറക്കടവ് റോഡിന്റെ ദുരവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്, മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ.സുരേഷ് കുമാര്‍ പരാതി നല്‍കി. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും സഹിതമാണ് പരാതി നല്‍കിയത്. പത്തനംതിട്ട നഗരഹൃദയത്തില്‍ നിന്നും 400 മീറ്റർ മാത്രം അകലെയുള്ള കണ്ണങ്കര – കല്ലറക്കടവ് റോഡിന്  800 മീറ്റർ മാത്രമാണ് ദൈര്‍ഘ്യം. കഴിഞ്ഞ ഒരു വർഷമായി ഈ റോഡ് പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുകയാണ്. കാല്‍നട യാത്ര പോലും ഈ റോഡില്‍ ദുഷ്ക്കരമാണെന്ന് സുരേഷ് കുമാര്‍ പരാതിയില്‍ പറയുന്നു.

കിഫ് ബി പദ്ധതി പ്രകാരം കുടിവെള്ള പൈപ്പ് ലൈൻ ഇടാൻ വേണ്ടി കുഴിയെടുത്തതാണ് ഈ റോഡില്‍. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണ് ഇത്. പത്ര മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അധികാരികൾക്ക് യാതൊരു കുലുക്കവുമില്ല. കണ്ടില്ലന്ന് നടിച്ചാണ് എല്ലാവരുടെയും പോക്ക്. പരസ്പരം പഴിചാരി മുമ്പോട്ടുപോകുകയാണ് ഉദ്യോഗസ്ഥര്‍. പൊതുമരാമത്ത് മെയിൻറനൻസ് വിഭാഗമാണ് ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കേണ്ടത് എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇവിടെ നിരവധി തവണ പരാതി പറഞ്ഞതാണെന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്നും മുന്‍ ചെയര്‍മാന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...