Saturday, January 25, 2025 2:49 pm

സ്ത്രീധനത്തിനെതിരായ പോരാട്ടത്തിൽ സമൂഹ മനഃസ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള ചാലക ശക്തിയായി യുവാക്കൾ മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്ത്രീധനത്തിനെതിരായ പോരാട്ടത്തിൽ സമൂഹ മനഃസ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള ചാലക ശക്തിയായി യുവാക്കൾ മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി. വനിതാ കമ്മീഷൻ നിലമ്പൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച ‘സ്ത്രീധനം സാമൂഹിക വിപത്ത്’ അവബോധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മഹിളാമണി. സ്ത്രീധനത്തിന്‍റെ പേരിലുള്ള മരണങ്ങൾ തുടർക്കഥയാവുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഇതവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കും. എന്നാൽ സ്ത്രീധന മരണങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാമ്പസുകൾ കേന്ദ്രീകരിച്ച് സ്ത്രീധന വിരുദ്ധ കാമ്പയിൻ ആരംഭിക്കാൻ കഴിഞ്ഞ വനിതാ കമ്മീഷൻ യോഗം തീരുമാനിച്ചത്. അതിൻ്റ തുടക്കമാണ് നിലമ്പൂർ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ നടന്നതെന്നും വി.ആർ. മഹിളാമണി പറഞ്ഞു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷയായിരുന്നു. മലപ്പുറം ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ ശ്രുതി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുണ ജയകുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. എസ്. സഞ്ജയ് കുമാർ, കോളജ് വുമൺ സെൽ കോ-ഓർഡിനേറ്റർ എം.പി. സമീറ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ഗോപു എസ്. പിള്ള എന്നിവർ സംസാരിച്ചു. സ്ത്രീധനം – സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ അഡ്വ. എസ്. സ്വപ്ന ക്ലാസെടുത്തു. വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന സ്വാഗതവും കോളജ് യൂണിയൻ ചെയർമാൻ കെ. മുഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

0
ഇടുക്കി : തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു....

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനേയും മൂന്നംഗ സംഘം മര്‍ദ്ദിച്ചു

0
കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്‌സിനെയും മൂന്നംഗ...

കെഎസ്ആര്‍ടിസിയിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കമ്പ്യൂട്ടര്‍വൽക്കരണം നടക്കും ; മന്ത്രി കെ ബി...

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന്...

പത്തനംതിട്ടയിൽ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍റെ 45 ലക്ഷം തട്ടി

0
പത്തനംതിട്ട : പത്തനംതിട്ടയിൽ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി മുൻ...