ലഖ്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച സമാജ്‌വാദി പാർട്ടി (എസ്പി) അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ. അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ വാഗ്ദാനം ചെയ്തതിന് ശേഷം കോൺഗ്രസിനോട് തീരുമാനം വ്യക്തമാക്കാൻ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകൾ പലതവണ നടന്നു. പല പട്ടികകളും കൈമാറി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനമായശേഷം ന്യായ് യാത്രയിൽ സമാജ്‌വാദി പാർട്ടി പങ്കെടുക്കും’മെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മണിക്കൂറുകൾക്ക് ശേഷം 11 സ്ഥാനാർത്ഥികളുടെ പട്ടികയും എസ്പി പുറത്തിറക്കിയിരുന്നു.
നിലപാട് അറിയിക്കൂ ; യു.പിയില്‍ കോണ്‍ഗ്രസിന് 17 സീറ്റ് വാഗ്ദാനം ചെയ്ത് സമാജ്‌വാദി പാർട്ടി
RECENT NEWS
Advertisment