സി.ബി.എസ്.ഇ ഫലം ; വിദ്യാര്‍ഥികളുടെ അവസരം ഇല്ലാതാക്കാനാകില്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പത്താം ക്ലാസ് പരീക്ഷാഫലം വൈകിയതിന്റെ പേരില്‍ സി.ബി.എസ്.ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സംസ്ഥാന സിലബസിലേക്ക് മാറാനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒന്നോ രണ്ടോ ദിവസത്തേക്ക്, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം വൈകുന്നത് ഒരു തടസ്സമാകരുത്. സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഉടന്‍ പ്രഖ്യാപിക്കും. അതിനാല്‍ ഹര്‍ജി വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.

അതുവരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും മലപ്പുറം സ്വദേശികളുമായ അമീന്‍ സലിം, മുഹമ്മദ് സിനാന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റില്‍ സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ 2017 ല്‍ സമാനമായ സാഹചര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചത്. സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം സീറ്റുകള്‍ നീക്കിവെക്കാമെന്ന സര്‍ക്കാര്‍ നിലപാട് ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...