ബാര്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ബാറില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചാരുംമൂട്ടിലെ ബാര്‍ ജീവനക്കാരനായ കാര്‍ത്തികപ്പള്ളി മഹാദേവികാട് വലിയവീട്ടില്‍ കിഴക്കതില്‍ ശ്രീജിത്തിനെ (32) മര്‍ദിച്ച സംഭവത്തിലാണ് നൂറനാട് കിടങ്ങയം അരുണ്‍ നിവാസില്‍ അരുണ്‍ കുമാര്‍ (28), പള്ളിക്കല്‍ പഴകുളം അയത്തില്‍ കോണില്‍ വീട്ടില്‍ അലി മിയാന്‍ ( 27 ), നൂറനാട് പഴഞ്ഞിയൂര്‍ക്കോണം നന്ദനം വീട്ടില്‍ മിഥുന്‍ (29) എന്നിവരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ചാരുംമൂട് ജങ്ഷന് കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാറില്‍ കഴിഞ്ഞ 19ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അലിമിയാനും മിഥുനും മദ്യപിക്കാനെത്തുകയും ജീവനക്കാരുമായി മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തുവെന്നാണ് ആരോപണം. ബാറില്‍നിന്നു പോയ ഇവര്‍ സുഹൃത്തായ അരുണുമായെത്തി വടിവാള്‍ ഉപയോഗിച്ച്‌ കൗണ്ടറിലുണ്ടായിരുന്ന ശ്രീജിത്തിനെ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെട്ടു.

സിഐ പി.ശ്രീജിത്, എസ്ഐ മാരായ മഹേഷ്, ബാബുക്കുട്ടന്‍ സി.പി.ഒ മാരായ വിഷ്ണു, രഞ്ജിത്ത്, ഇസ്ലാഹ് എന്നിവരുള്‍പ്പെട്ട സംഘം നൂറനാട്ടുള്ള സ്വകാര്യ ആശുപത്രി പരിസരത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന വടിവാളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...