വെച്ചൂച്ചിറ സി എം എസ് എൽ പിസ്കൂള്‍ ചാന്ദ്ര ദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി:  കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നല്‍കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.  അധ്യാപകനായ എം. ജെ ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്.  ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.

യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ്‌ സഹൽ,നീൽ ആംസ്ട്രോങ്ങായി കെ.ബി അഭിമന്യു,എഡ്വിൻ ആൾഡ്റിനായി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസായി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്.  ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു.  പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...