എറണാകുളം : മുൻമന്ത്രി എ.പി അനിൽ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നൽകും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മുൻ മന്ത്രി എ.പി അനിൽകുമാർ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് രഹസ്യമൊഴി നൽകാൻ അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരം കോടതി ആവശ്യപ്പെട്ടത്. സോളാര്‍ പദ്ധതിയുമായി സമീപിച്ചപ്പോള്‍ മന്ത്രിയായിരുന്ന എ.പി അനില്‍ കുമാര്‍ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
എ.പി അനിൽ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി
RECENT NEWS
Advertisment