കൂടത്തായി : ദ ഗെയിം ഓഫ് ഡെത്ത് ; ചാനലിന്റെ ആവശ്യം ഹൈക്കോടതി തള്ളി : സീരിയലിനുള്ള സ്റ്റേ തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൂടത്തായി കൊലപാതക പരമ്പര അടിസ്ഥാനമാക്കി ഒരു സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന സീരിയലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന ചാനലിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണിത്.

തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സ്റ്റേ ഏകപക്ഷീയമാണന്നും സീരിയലിന്റെ  സംപ്രേക്ഷണം തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അനാവശ്യവുമാണെന്ന ചാനലിന്റെ വാദം കോടതി തള്ളി. ചാനലിന്റെ എതിർ സത്യവാങ്മൂലം പരിശോധിച്ച കോടതി അതിലേക്ക് കടന്നില്ല. ഹർജിക്കാരനും കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയുമായ കൂടത്തായി സ്വദേശി മൊഹമ്മദിനോടും ഡിജിപിയോടും തർക്കമുണ്ടങ്കിൽ അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 22-നാണ് കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത് എന്ന പേരില്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയലിന് കോടതി സ്റ്റേ നല്‍കിയത്. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ നിര്‍ണായക സാക്ഷികളാണ് താനും തന്റെ മാതാവുമെന്നും തങ്ങളുടെ ഇരുവരുടേയും നിര്‍ണായക മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലില്‍ അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...