ഇന്ത്യ ന്യൂസിലാൻഡ് മൂന്നാം ടി 20 നാളെ ; ടീമിൽ മാറ്റം ഉറപ്പ്

For full experience, Download our mobile application:
Get it on Google Play

ഹാമില്‍ട്ടണ്‍ : ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഹാമില്‍ട്ടണില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഹാമില്‍ട്ടണില്‍ ഇറങ്ങുന്നത്. ഓക്‌ലന്‍ഡിലേതുപോലെ ബാറ്റിംഗ് പറുദീസ തന്നെയാണ് ഹാമില്‍ട്ടണിലും ഇരു ടീമുകളെയും കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ മാറ്റങ്ങളോടെയാകും ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുക എന്നാണ് സൂചന. മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ കഴി‌ഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും കെ എല്‍ രാഹുലിന്റെ ഫോം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. രോഹിത്-രാഹുല്‍ സഖ്യം തന്നെയാകും മൂന്നാം മത്സരത്തിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയും എത്തും. ആറാം നമ്പറില്‍ ശിവം ദുബെ ഇറങ്ങുമ്പോള്‍ ഏഴാമനായി രവീന്ദ്ര ജഡേജ എത്തും.

ബൗളിംഗിലാണ് ഇന്ത്യ ഏക മാറ്റം വരുത്താനുള്ള സാധ്യതയുള്ളത്. ആദ്യ രണ്ട് കളികളിലും ഒട്ടേറെ റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്നിയെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ഷര്‍ദ്ദുലിന്റെ ബാറ്റിംഗ് മികവ് പ്ലസ് പോയന്റാണെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ഷര്‍ദ്ദുല്‍ ഒട്ടേറെ റണ്‍സ് വഴങ്ങിയിരുന്നു. പേസര്‍മാരായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും തന്നെ തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...