മുണ്ടക്കയം : നിർമ്മാണം നിലച്ച കമ്മ്യൂണിറ്റി ഹാൾ
കെട്ടിടത്തിൽ നിന്നും കമ്പിയും മറ്റു വസ്തുക്കളും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കനകപുരം കൊല്ലംപറമ്പിൽ പ്രശാന്ത്(32), മുക്കുളം ഈസ്റ്റ് പരുത്തുപാറ മിനിഷ് കുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. നിർമ്മാണം നിലച്ചു കിടന്ന കെട്ടിടത്തിൽനിന്നും കൂടാതെ അവിടെ സൂക്ഷിച്ചതുമായ ഇരുമ്പുകമ്പികൾ മുറിച്ചു വാഹനത്തിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. സംഭവം സംബന്ധിച്ചു സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.ഇ. ഹബീബും ഗ്രാമ പഞ്ചായത്തും പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തുടർന്ന് പെരുവന്താനം സിഐ നടത്തിയ അന്വേഷണത്തിൽ വി.കെ ജയപ്രകാശ്. എസ്.ഐ പി.എൻ പ്രദീപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണത്തിനു ഉപയോഗിച്ച ജനറേറ്ററും മോഷ്ടിച്ച 70 കിലോഗ്രാം കമ്പിയും പോലീസ് പിടിച്ചെടുത്തു. മോഷണത്തിൽ പങ്കാളികളായ മറ്റുള്ളവർക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.