ഊരിൽ ഒരു ദിനം കുട്ടികൾക്ക് ആവേശമായി റാന്നി ബിആർസി

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൂണിൽ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ വന മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങളുമായി റാന്നി ബിആർസി. ശബരിമല വാർഡിലെ വിവിധ ഊരുകളിലെ കുട്ടികൾക്കായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം അട്ടത്തോട് ട്രൈബൽ ഗവൺമെന്റ് എൽപി സ്കൂളിനോട് അനുബന്ധിച്ച് നടക്കുന്ന ഊര് വിദ്യാ കേന്ദ്രത്തിൽ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ നിർവഹിച്ചു. പെരുനാട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ് ശ്യാം അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എസ് സുകുമാരൻ,വാർഡ് മെമ്പർ മഞ്ജു പ്രമോദ്, ബി പി സി ഷാജി എ സലാം, സി ആർ സി കോ-ഓർഡിനേറ്റർമാരായ ദീപാ കെ പത്മനാഭൻ, ആര്യ എസ് രാജേന്ദ്രൻ, സോമൻ,ഭാസി, ഊര് വിദ്യാകേന്ദ്രം വിദ്യാഭ്യാസ വോളണ്ടിയർ ആശമോൾ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര രംഗം റാന്നി ഉപജില്ല കോ-ഓർഡിനേറ്റർ എഫ് അജിനി, സ്പെഷ്യലിസ്റ്റ് അധ്യാപിക(പ്രവൃത്തി പരിചയം )മിനിമോൾ എന്നിവർ ക്ലാസെടുത്തു. ശാസ്ത്രവും പ്രവർത്തി പരിചയവും കോർത്തിണക്കിയുള്ള പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകിയത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുനാട് യൂണിറ്റ് ഊരിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...