രണ്ടുവയസുകാരനായ അനുജന്റെ മൃതദേഹം അന്‍പത് മീറ്ററോളം കൈയില്‍ ചുമന്ന് പത്തുവയസുകാരന്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: രണ്ടുവയസുകാരനായ അനുജന്റെ മൃതദേഹം അന്‍പത് മീറ്ററോളം കൈയില്‍ ചുമന്ന് പത്തുവയസുകാരന്‍. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
കുട്ടി മൃതദേഹവുമായി നടന്നുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.

തുടര്‍ച്ചയായി കരയുന്നെന്ന പേരില്‍ രണ്ടുവയസുകാരനായ കല കുമാറിനെ രണ്ടാനമ്മ സീത ഡല്‍ഹി- സഹരന്‍പൂര്‍ ദേശീയ പാതയില്‍ വെച്ച്‌ കാറിനടിലിലേയ്ക്ക് എറിഞ്ഞുകൊല്ലുകയായിരുന്നെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നാലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

പോസ്റ്റ‌്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി കല കുമാറിന്റെ പിതാവ് പ്രവീണ്‍ കുമാര്‍ ആശുപത്രി അധികൃതരോട് നിരന്തരം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്ന് ബന്ധുവായ രാംപാല്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കൈയില്‍ ചുമന്ന് വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. കുറച്ചുദൂരം ചുമന്നപ്പോള്‍ ക്ഷീണിതനായതുകൊണ്ടാണ് പത്തുവയസുകാരനായ മകന്‍ സാഗര്‍ കുമാറിനെ ഏല്‍പ്പിച്ചതെന്ന് പ്രവീണ്‍ പറഞ്ഞു.

ഇവര്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച്‌ അറിഞ്ഞതെന്നും തുടര്‍ന്ന് ഉടന്‍തന്നെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാട് ചെയ്ത് കൊടുത്തെന്നും മുഖ്യ മെഡിക്കല്‍ ഓഫീസറായ ദിനേഷ് കുമാ‌ര്‍ പറഞ്ഞു. വാഹനം ആവശ്യപ്പെടുന്നവര്‍ക്ക് അത് ഏര്‍പ്പാടാക്കി നല്‍കാറുണ്ടെന്നും എന്നാലതിന് കുറച്ച്‌ സമയം വേണ്ടിവരാറുണ്ടെന്നും ദിനേഷ് പറയുന്നു. വാഹനം ആവശ്യപ്പെടാതെ കുഞ്ഞിന്റെ പിതാവും ബന്ധുക്കളും മൃതദേഹവുമായി പോവുകയായിരുന്നെന്നും ദിനേഷ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...