ഭാരത് ജോഡോ യാത്ര ; കൂപ്പൺ വിതരണോദ് ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി കാശ്മീർ മുതൽ കന്യാകുമാരി വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംഭാവനാ കൂപ്പൺ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ റാന്നി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജു മരുതിക്കലിന് നല്കി നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ബാബു ജോർജ്ജ്, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,വർഗീസ് മാത്യു എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 7-ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര 11- മുതൽ -19 വരെ കേരളത്തിൽ പര്യടനം നടത്തും. യാത്രയുടെ മുന്നൊരുക്കങ്ങൾ, പ്രചരണ പരിപാടികൾ, വാഹനങ്ങളിൽ നിശ്ചയിക്കുന്ന സ്ഥലത്ത് യാത്രയിൽ അണിചേരുന്നതിനായി പ്രവർത്തകരെ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി യാത്രയെ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്യുകയും സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ കൂടിയായ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....