വരന്റെ കൂട്ടര്‍ക്ക് പപ്പടം കിട്ടിയില്ല ; വിവാഹവേദിയില്‍ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി ഏറ്റുമുട്ടിയത്. ഇന്നലെയാണ് സംഭവം നടന്നത്. വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതോടെയാണ് കൂട്ടത്തല്ല് തുടങ്ങുന്നത്.

കൂട്ടത്തല്ലിനിടെ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇയാളുള്‍പ്പെടെ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65) ജോഹന്‍ (24 ) ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...