ആംബര്‍ഗ്രീസുമായി മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : പത്ത് കോടി വിലവരുന്ന ആംബര്‍ഗ്രീസുമായി മൂന്ന് പേര്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്ന് എത്തിച്ച ആംബര്‍ ഗ്രീസ് ലോഡ്ജില്‍ കൈമാറുന്നതിനിടെ ഹോസ്ദുര്‍ഗ് പോലീസാണ് ഇവരെ പിടികൂടിയത്. കാഞ്ഞങ്ങാട്ടെ ടാക്സി ഡ്രൈവര്‍ കൊവ്വല്‍പ്പള്ളി കടവത്ത് വളപ്പില്‍ വീട്ടില്‍ കെ.വി. നിഷാന്ത് (41), അതിഞ്ഞാല്‍ മുറിയനാവിയിലെ പെയിന്റിങ് തൊഴിലാളി മാടമ്പില്ലത്ത് വീട്ടില്‍ സിദ്ദിഖ് മാടമ്പില്ലത്ത് (37), കൊട്ടോടി മാവില്‍ വീട്ടില്‍ പി. ദിവാകരന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആംബര്‍ ഗ്രീസ് ആവശ്യപ്പെട്ട് പോലീസാണ് ഇവരെ സമീപിച്ചത്. ഇതോടെ സംഘം സാധനവുമായി ലോഡ്ജില്‍ എത്തി. പോലീസ് ഇവിടെയെത്തി സംഘത്തെ കയ്യോടെ പിടികൂടുകയായിരുന്നു. നിഷാന്തും സിദ്ദിഖും ചേര്‍ന്നാണ് കര്‍ണാടകയില്‍നിന്ന് ആംബര്‍ഗ്രീസ് എത്തിച്ചത്. ദിവാകരന്‍ അത് വില്‍ക്കുന്ന ഇടനിലക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...