അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കാസർകോട് സ്വദേശി ഷൗക്കത്തലിയെയാണ് പോലീസ് പിടികൂടിയത്. കുട്ടികളെ ചവിട്ടുകയും മുടിയിൽ പിടിച്ചു വലിക്കുകയും ഐസ് കട്ട കൊണ്ട് മുഖത്തിടിക്കുകയും ചെയ്തതായാണ് പരാതി. അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കുട്ടികൾ നിരന്തരം മർദ്ദനത്തിന് ഇരയാകാറുണ്ടെന്ന് കുട്ടികളുടെ പിതാവ് പോലീസിന് മൊഴി നൽകി.

മാതാവും പിതാവും വിവാഹമോചിതരായതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുട്ടികളെ അമ്മയുടെ ഒപ്പം വിടുന്നത്. രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് അമ്മ കൂട്ടുനിൽക്കുകയാണെന്നും കുട്ടികളുടെ പിതാവ് ആരോപിച്ചു. പരിക്കേറ്റ കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ് ദിനം : ജില്ലാതല ഉദ്ഘാടനം നടന്നു

0
അടൂര്‍ : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ...

മൈ ഭാരത് യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മൈ ഭാരതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ്ബ്...

ക്യാഷ് ഡിബഞ്ചര്‍ തട്ടിപ്പില്‍ കുടുങ്ങിയത് ആയിരക്കണക്കിന് നിക്ഷേപകര്‍ : മുങ്ങാനൊരുങ്ങി ധനകാര്യ സ്ഥാപന മുതലാളിയും...

0
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്യാഷ്...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...