കൊല്ലത്ത് എട്ടു വയസ്സുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: എട്ടുവയസ്സുകാരന്റെ കാലിൽ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛനെ ചവറ തെക്കുംഭാ​ഗം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലായിരുന്നു കുട്ടി. മുത്തശ്ശിയോട് വികൃതി കാണിച്ചതിനാണ് പൊള്ളിച്ചതെന്ന് രണ്ടാനച്ഛൻ പോലീസിന് മൊഴിനൽകി. നേരത്തെയും രണ്ടാനച്ഛനിൽ നിന്ന് ഇത്തരം ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുട്ടി പോലീസിലും ചെെൽഡ് വെൽഫയർ കമ്മിറ്റിക്കും (സിഡബ്ല്യുസി) മൊഴി നൽകിയിട്ടുണ്ട്. ചെെൽഡ് വെൽഫയർ കമ്മിറ്റി പ്രവർത്തകർ വിവരം നൽകിയതനുസരിച്ച് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

കുട്ടിക്ക് വേണ്ട കൗൺസലിങ്ങും സംരക്ഷണവും നൽകുമെന്ന് സിഡബ്ല്യുസി ചെയർമാൻ സനൽ വെള്ളിമൺ പറഞ്ഞു. ഇതേ വീട്ടിൽ ആറുവയസ്സും രണ്ടരവയസുമുള്ള രണ്ട് കുട്ടികൾ കൂടെയുണ്ട്. അവരുടെ കാര്യവും വിശദമായി അന്വേഷിക്കുമെന്നും സനൽ വെളളിമൺ പറഞ്ഞു. മെെനാ​ഗപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ രണ്ടാനച്ഛൻ. നിർമ്മാണത്തൊഴിലാളിയായ ഇയാൾ തെക്കുംഭാ​ഗം മാലിഭാ​ഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...